ആഗസ്റ്റിൽ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നും 10നു​മി​ട​യി​ലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം
ആഗസ്റ്റിൽ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തൃ​ശൂ​ർ: ആഗസ്റ്റിൽ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന മുന്നറിയിപ്പുമായി​ ഇ​ന്ത്യ​ൻ കാ​ലാ​വ​സ്​​ഥ കേന്ദ്രം. ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നും 10നു​മി​ട​യി​ലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. നിലവിൽ കേരളത്തിൽ മഴ കുറവാണ്. എന്നാൽ ഓഗസ്റ്റ് ആകുമ്പോഴേക്ക് മഴ കനക്കും.

എന്നാൽ, ദീ​ർ​ഘ​കാ​ല പ്ര​വ​ച​ന​മാ​യ​തി​നാ​ൽ സ്ഥിതി വരുന്ന മുറയ്ക്ക് കാ​ണാ​മെ​ന്ന നിലപാടാണ്​ ക​ലാ​വ​സ്​​ഥ ഗ​വേ​ഷ​ക​ർ സ്വീകരിച്ചിട്ടുള്ളത്. അ​തി​തീ​വ്ര​മ​ഴ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലേ കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കാ​നാ​വൂ എ​ന്നാ​ണ്​ ഇ​വ​രു​ടെ നി​രീ​ക്ഷ​ണം. എന്നാൽ, ആ ​ദി​വ​സ​ങ്ങ​ളി​ൽ മ​ൺ​സൂ​ൺ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളു​​ണ്ടെ​ന്ന നി​രീ​ക്ഷ​ണം ഗ​വേ​ഷ​ക​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്നു. മ​ഴ ക​ന​ത്താ​ലും​ പ്ര​ള​യ​മു​ണ്ടാ​കു​മോ​യെ​ന്ന്​ പ​റ​യാ​ൻ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ നി​ഗ​മ​നം.

മ​ഴ​ല​ഭ്യ​ത​യു​ടെ കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ദ​ശ​ക​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും. സ​മീ​പ​വ​ർ​ഷ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ, ആ​ദ്യ​പാ​തി​യി​ൽ മ​ഴ​ക്ക​മ്മി​യും കു​റ​യേ​ണ്ട ര​ണ്ടാം​പാ​തി​യി​ൽ മ​ഴ ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന അ​സ്വ​ഭാ​വി​ക​ത പ്ര​ക​ട​മാ​ണ്.

ജൂ​ണി​ൽ 35, ജൂ​ലൈ​യി​ൽ 33, ആ​ഗ​സ്​​റ്റി​ൽ 19, സെ​പ്റ്റം​ബ​റി​ൽ 13 ശ​ത​മാ​ന​മാ​ണ്​ കേ​ര​ള​ത്തി​ലെ മ​ൺ​സൂ​ൺ വി​ഹി​തം. എ​ന്നാ​ൽ, ആ​ദ്യ​പ​കു​തി​യി​ലെ വി​ഹി​തം വ​ല്ലാ​തെ കു​റ​യു​ക​യാ​ണ്. 2007, 2013 വ​ർ​ഷ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്​​തെ​ങ്കി​ലും പ്ര​ള​യ​മു​ണ്ടാ​യി​ല്ല. 2015, 2016 വ​ർ​ഷ​ങ്ങ​ളി​ൽ വ​ര​ൾ​ച്ച​യു​മു​ണ്ടാ​യി. 2017ൽ ​ശ​രാ​ശ​രി മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. 2018 ജൂ​ണി​ൽ 16 ശ​ത​മാ​ന​വും ജൂ​ലൈ​യി​ൽ 18 ശ​ത​മാ​ന​വു​മാ​ണ്​ ശ​രാ​ശ​രി.

Related Stories

Anweshanam
www.anweshanam.com