സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala

സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനെ തുടര്‍ന്നാണ്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാമെന്നാണ് മുന്നറിയിപ്പ്.

01-08-2020 മുതല്‍ 05-08-2020 വരെ തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലിലും മധ്യ അറബിക്കടലും മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ (ഓഗസ്റ്റ് 4 മുതല്‍ 5 വരെ) എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

Anweshanam
www.anweshanam.com