മാസ് ഇൻട്രോ വീഡിയോകൾക്ക് ഇടയിൽ വ്യത്യസ്‍തമായൊരു ഇൻട്രോയുമായി യുഡിഎഫ് സ്ഥാനാർഥി എം എം നസീർ

മാസ് ഇൻട്രോ വീഡിയോകൾക്ക് ഇടയിൽ വ്യത്യസ്‍തമായൊരു ഇൻട്രോയുമായി യുഡിഎഫ് സ്ഥാനാർഥി എം എം നസീർ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ മാസ് വീഡിയോ തട്ടി നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മാസ് ഇൻട്രോകളുമായി സ്ഥാനാർത്ഥികളും പ്രവർത്തകരും രംഗത്തുണ്ട്. സിനിമാ സീനുകൾ വെല്ലുന്ന ഇന്ട്രോകളാണ് പലയിടത്തും. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി സൗമ്യമായൊരു ഇൻട്രോ വീഡോയോയുമായി രംഗത്ത് വന്നിരിക്കുകയാണ് ചടയമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി എം എം നസീർ.

നാടിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനുമായാണ് എം എം നസീർ വോട്ടു ചോദിക്കുന്നത്. ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളിലൊരാളായി പ്രവർത്തിക്കാനും നാടിന്റെ നന്മക്കായി ഒരു ജനപ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കാനാണ് എം എം നസീർ വോട്ടു ചോദിക്കുന്നത്. നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഓരോ വ്യക്തികളോടും സൗമ്യനായി വോട്ടു ചോദിക്കുകയാണ് നസീർ.

കഴിഞ്ഞ 40 വർഷത്തോളമായി ചടയമംഗലത്ത് സജീവ സാന്നിധ്യമാണ് എം എം നസീർ. വിദ്യാർത്ഥി - യുവജന രംഗത്തിലൂടെ കടന്ന് വന്ന നസീർ ചടയമംഗലത്ത്കാർക്ക് ഏറെ പ്രിയങ്കരനാണ്. എൽഡിഎഫ് സിറ്റിംഗ് സീറ്റായ ചടയമംഗലത്ത് സിപിഐയുടെ മുല്ലക്കര രത്നാകരനാണ് നിലവിലെ എംഎൽഎ. ഈ സീറ്റ് ഇത്തവണ തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ആ ദൗത്യം നസീറിനെ ഏൽപ്പിച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com