വാഹന പരിശോധനക്കിടെ വയോധികന്റെ കരണത്തടിച്ച ചെയ്ത സംഭവം; എസ്.ഐക്ക് സ്ഥലം മാറ്റം

ചടയമംഗലം പ്രൊബേഷണല്‍ എസ്.ഐ. ഷജീമിന് കുട്ടിക്കാനം കെഎപി 5 ബറ്റാലിയനിലേക്ക് കഠിനപരിശീലനത്തിന് മാറ്റി
വാഹന പരിശോധനക്കിടെ വയോധികന്റെ കരണത്തടിച്ച ചെയ്ത സംഭവം; എസ്.ഐക്ക് സ്ഥലം മാറ്റം

കൊല്ലം: ചടയമംഗലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്തതിന് വയോധികന്റെ കരണത്തടിച്ച എസ്‌ഐയെ സ്ഥലം മാറ്റി. ചടയമംഗലം പ്രൊബേഷണല്‍ എസ്.ഐ. ഷജീമിന് കുട്ടിക്കാനം കെഎപി 5 ബറ്റാലിയനിലേക്ക് കഠിനപരിശീലനത്തിന് മാറ്റി. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടിയുണ്ടാകും.

ഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷന്‍ എസ്.ഐ നജീം മര്‍ദ്ദിച്ചത്. ഷജീം മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. അന്വേഷണത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കൊല്ലം റൂറല്‍ എസ്.പി അറിയിച്ചു.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ചടയമംഗലം സ്വദേശി രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പോലീസ് ഇവരുടെ ബൈക്ക് കൈക്കാണിച്ച് നിര്‍ത്തിയത്.

ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദന്‍ നായരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ആയിരം രൂപ പിഴയടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്.ഐ. ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനില്‍ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്.

ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പില്‍ കയറ്റിയത്. പിന്നീട് രാമാനന്ദന്‍ നായരെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിര്‍ത്തു. താന്‍ ബൈക്കിന് പിറകില്‍ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദന്‍ നായര്‍ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണല്‍ എസ്.ഐ. ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.

Related Stories

Anweshanam
www.anweshanam.com