കൊടും കാറ്റിന് സാധ്യത: മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala

കൊടും കാറ്റിന് സാധ്യത: മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

By News Desk

Published on :

തിരുവനന്തപുരം: വടക്കൻ കേരള തീരത്തും കർണാടക തീരത്തും മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തൃശ്ശൂർ മുതൽ കാസറഗോഡ് വരെയുള്ള വടക്കൻ കേരള തീരത്തും കർണാടക തീരത്തും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദ്ദേശം

07-07-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടൽ, മധ്യ പടിഞ്ഞാറ് അറബിക്കടൽ, വടക്കുകിഴക്ക്‌ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. മധ്യ കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. മഹാരാഷ്ട്ര-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഗുജറാത്ത്‌ തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

08-07-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടൽ, മധ്യ പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.മധ്യ കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. വടക്കുകിഴക്ക്‌ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.ഗുജറാത്ത്‌ തീരത്ത്‌ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

09-07-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,മധ്യ പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.മധ്യ കിഴക്ക് അറബിക്കടൽ ,വടക്ക്-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.ഗുജറാത്ത്‌ തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

10-07-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,മധ്യ പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.മധ്യ കിഴക്ക് അറബിക്കടൽ ,വടക്ക്-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.ഗുജറാത്ത്‌ തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

11-07-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,മധ്യ പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.മധ്യ കിഴക്ക് അറബിക്കടൽ ,വടക്ക്-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Anweshanam
www.anweshanam.com