കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ പ്രചാരണത്തിനായി കേരളത്തിൽ

ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരളത്തിലെത്തും .
കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ പ്രചാരണത്തിനായി കേരളത്തിൽ

തിരുവനന്തപുരം :കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ് .വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ പ്രചാരണത്തിനായി കേരളത്തിൽ എത്തുകയാണ് .

എൻ ഡി എ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിൽ എത്തും .തലശേരിയിൽ പ്രചാരണം നിശ്ചയിച്ചെങ്കിലും പത്രിക തള്ളപ്പെട്ടതോടെ പരിപാടി ഒഴിവാക്കുക ആയിരുന്നു .

കേരളത്തിലുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടയം ,എറണാകുളം ജില്ലകളിൽ പ്രചാരണത്തിന് ഇറങ്ങും .ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരളത്തിലെത്തും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com