കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം; പിടി ജോണ്‍

ഭരണഘടനാ വിരുദ്ധമായ കാര്‍ഷിക ബില്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതാവ് പിടി ജോണ്‍.
കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം; പിടി ജോണ്‍

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ കാര്‍ഷിക ബില്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതാവ് പിടി ജോണ്‍. ഏതാനും കോര്‍പറേറ്റുകളുടെ താല്പര്യങ്ങള്‍ക്കു വേണ്ടി രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരെ തീരാദുരിതത്തിലേക്കും അത്മഹത്യയിലേക്കും കേന്ദ്ര സര്‍ക്കാര്‍ തള്ളി വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതു വരെ സമരത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുകയില്ല. നിര്‍ദ്ദിഷ്ട കര്‍ഷകനിയമങ്ങള്‍ കേരളത്തിലെ പൊതു വിതരണ സമ്പ്രദായം താറുമാറാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനപരമായി കൃഷി സംസ്ഥാന വിഷയമാണ്. ആ വിഷയത്തില്‍ നിയമം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല. ഇങ്ങനെ നിയമവിരുദ്ധമായി നിര്‍മിച്ച നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണം.ഈ സമരം കര്‍ഷകരുടെ നിലനില്‍പിനൊപ്പം ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനു വേണ്ടിയും ഉള്ളതാണെന്ന് പിടി ജോണ്‍ വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com