
കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുളള പളളിത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗമാണ് ഹര്‍ജി നല്‍കിയത്.
നിയമം ഏകപക്ഷീയവും സുപ്രിം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഇടവകാംഗങ്ങളുടെ മൃതദേഹം സ്വന്തം പള്ളി സെമിത്തേരിയില്‍ മാന്യമായി സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് നിയമം കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വാദം. കോതമംഗലം പള്ളിത്തര്‍ക്കവിഷയത്തില്‍ സര്‍ക്കാരിന്റെ അപ്പീലും പരിഗണനയിലിരിക്കെയാണ് സെമിത്തേരി ആക്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഓര്‍ത്തഡോക്സ് സഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.