
കൊച്ചി :യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കുന്നതിനായി മാറ്റി. നിയമം ഏകപക്ഷീയവും സുപ്രിം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വാദം.
എന്നാല്‍ മൃതദേഹം മുന്നില്‍ വച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് നിയമനിര്‍മാണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മൃതദേഹം മാന്യമായി സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനായാണ് നിയമം കൊണ്ടുവന്നതെന്നും സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.