കൊല്ലത്ത് ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കി; ആള്‍ക്കൂട്ടം പാടില്ല

ഇന്നലെ ജില്ലയില്‍ 943 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കൊല്ലത്ത് ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കി; ആള്‍ക്കൂട്ടം പാടില്ല

കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

മെയ് ഒന്നുമുതല്‍ 9വരെ ആള്‍ക്കൂട്ടവും ആഘോഷങ്ങളും ഒഴിവാക്കും. അതേസമയം, ഇന്നലെ ജില്ലയില്‍ 943 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ, എറണാകുളം ജില്ലയിലും കോഴിക്കോട് ജില്ലയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇനിമുതല്‍ വിവാഹ ചടങ്ങുകളില്‍ 20പേര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ സാധിക്കൂ. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com