സോ​ളാ​ര്‍ കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ല: വി​ജ​യ​രാ​ഘ​വ​ന്‍

സ​ര്‍​ക്കാ​രി​ന്‍റേ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മം മാ​ത്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു
സോ​ളാ​ര്‍ കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ല: വി​ജ​യ​രാ​ഘ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​ന കേ​സു​ക​ള്‍ സി​ബി​ഐ​യ്ക്ക് വി​ട്ട​തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. സ​ര്‍​ക്കാ​രി​ന്‍റേ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മം മാ​ത്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ പ​രാ​തി​ക്കാ​രു​ടെ അ​ഭി​പ്രാ​യം മാ​നി​ച്ചു​കൊ​ണ്ട് കേ​സ് സി​ബി​ഐ​ക്ക് വി​ടു​ക​യാ​യി​രു​ന്നു. ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേസ് സിബിഐയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎമ്മല്ല, സര്‍ക്കാരാണ് തീരുമാനമെടുത്തത്. ഗവണ്‍മെന്റ് ഒരിക്കലും ഇക്കാര്യത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും രജിസ്റ്റര്‍ ചെയ്ത കേസുകളാണിവയെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഗവണ്‍മെന്റ് ഒരു തരത്തിലുള്ള രാഷ്ട്രീയ പകപോക്കലും നടത്താറില്ലെന്നും ഉമ്മന്‍ ചാണ്ടി അങ്ങനെ പ്രവര്‍ത്തിച്ചയാളാണെന്നും വിജയരാഘവന്‍ പറഞ്ഞു. രാഷ്ട്രീയമായി പകപോക്കുക എന്ന പ്രവര്‍ത്തനശൈലി പൊതുജീവിതത്തില്‍ ഉടനീളം പ്രവര്‍ത്തിച്ച ആളായതിനാലാണ് ഉമ്മന്‍ ചാണ്ടിക്ക് അങ്ങനെ തോന്നുന്നത്.

പിണറായിയെ ദ്രോഹിക്കുന്നതിനും രാഷ്ട്രീയമായി തേജോവധം ചെയ്യുന്നതിനും തിരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കുന്നതിനും സിബിഐ അന്വേഷണത്തെ ഏറ്റവും കൂടുതല്‍ ദുര്‍വിനിയോഗം ചെയ്ത നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com