ബാലഭാസ്‌ക്കറിന്റെ മരണം; കലാഭവന്‍ സോബിയേയും പ്രകാശന്‍ തമ്പിയേയും നുണപരിശോധന നടത്താനൊരുങ്ങി സിബിഐ
Kerala

ബാലഭാസ്‌ക്കറിന്റെ മരണം; കലാഭവന്‍ സോബിയേയും പ്രകാശന്‍ തമ്പിയേയും നുണപരിശോധന നടത്താനൊരുങ്ങി സിബിഐ

കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നുണപരിശോധനയ്ക്കായുള്ള അപേക്ഷ സിബിഐ സമര്‍പ്പിക്കും.

News Desk

News Desk

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷിയായ കലാഭവന്‍ സോബിയേയും ബാലഭാസ്‌ക്കറിന്റെ മാനേജരും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശന്‍ തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങി സിബിഐ.

കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നുണപരിശോധനയ്ക്കായുള്ള അപേക്ഷ സിബിഐ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്ത് കലാഭവന്‍ സോബിയെ കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തിയിരുന്നു. സോബിയുടെ വിശദമായ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ സോബിയുടെ ചില വെളിപ്പെടുത്തലുകള്‍ അടിസ്ഥാനരഹിതമെന്നാണ് സിബിഐയുടെ നിഗമനം. ഈ സാഹചര്യത്തിലാണ് സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയായ പ്രകാശ് തമ്പിയെയും സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു

അപകടം നടന്ന ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസക്കറും ഡ്രൈവറും കടയില്‍ക്കയറി ജ്യൂസ് കുടിച്ചിരുന്നു. എന്നാല്‍ അപകടത്തിനു ശേഷം കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി ശേഖരിച്ചിരുന്നു. ഇത് എന്തിന് വേണ്ടിയായിരുന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

Anweshanam
www.anweshanam.com