ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം; സര്‍ക്കാരിന് തിരിച്ചടി
Kerala

ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം; സര്‍ക്കാരിന് തിരിച്ചടി

ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു.

News Desk

News Desk

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഫോറിന്‍ കോണ്ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു. നേരത്തെ ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡി സ്വപ്‌ന സുരേഷും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എന്‍ഐഎ എന്നീ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐ കൂടി എത്തുന്നത്.

Anweshanam
www.anweshanam.com