
കൊച്ചി: ലൈഫ് മിഷന് കേസില്‍ സര്‍ക്കാര്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് സിബിഐ സുപ്രീം കോടതിയില്‍. കേസിലെ സിബിഐ അന്വേഷണം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐയുടെ പ്രതികരണം.
കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും സിബിഐ സുപ്രീം കോടതിയില്‍ വാദിച്ചു. അതേസമയം, കരാറിലെ പല ഇടപാടും നിയമം ലംഘിച്ചാണ് നടത്തിയിരിക്കുന്നതെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വരെ കൈകൂലി വാങ്ങിയെന്നും അതിനാല്‍ അന്വേഷണം തുടരുമെന്നും സിബിഐ സുപ്രീം കോടതിയില്‍ വാദിച്ചു. നേരത്തെ ലൈഫ് മിഷന് കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വാദം. കേസില്‍ സന്തോഷിനെ അറസ്റ്റ് ചെയ്തിരുന്നു.