കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം
Kerala

കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

ഹെൽമറ്റ്, റെയിൻകോട്ട് ഗോഡൗണിനാണ് തീ പിടിച്ചത്

News Desk

News Desk

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപ്പിടിത്തം. ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തുമുണ്ടായത്. ളവണ്ണ സ്വദേശി ജൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡിസ്കോ ഏജൻസി എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത് രണ്ടാമത്തെ നിലയിലേക്കും തീ പടർന്നു. ഹെൽമറ്റ്, റെയിൻകോട്ട് ഗോഡൗണിനാണ് തീ പിടിച്ചത്. തീപിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളെ സംബന്ധിച്ചും മറ്റും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഗോഡൗണിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇടുങ്ങിയ വഴിയാണ് കെട്ടിടത്തിലേക്കുള്ളത്. അതിനാല്‍ തന്നെ ഫയര്‍ഫോഴസ് യൂണിറ്റുകള്‍ക്ക് കെട്ടിടത്തിനടുത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. വാഹനം വഴിയില്‍ നിര്‍ത്തി കെട്ടിടത്തിനടുത്തേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്.

Anweshanam
www.anweshanam.com