നേതാക്കള്‍ക്കിടയില്‍ കടുത്ത ജാതി വിവേചനം; രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട വനിത നേതാവ്

വ​ലി​യ​വി​ള വാ​ര്‍​ഡി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന്‍ ഇന്നലെയാണ് ബിന്ദു രാ​ജി വെച്ചത്
നേതാക്കള്‍ക്കിടയില്‍ കടുത്ത ജാതി വിവേചനം; രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട വനിത നേതാവ്

തിരുവനന്തപുരം: വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ്ഥാനം രാജി വെച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.ബിന്ദു. ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ കടുത്ത ജാതി വിവേചനമുണ്ടെന്നും പിന്നോക്ക ജാതിക്കാരി ആയതിനാലാണ് തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് തന്നെ ഒഴിവാക്കിയതും ബിന്ദു വെളിപ്പെടുത്തി.

വ​ലി​യ​വി​ള വാ​ര്‍​ഡി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന്‍ ഇന്നലെയാണ് ബിന്ദു രാ​ജി വെച്ചത്.

Read also: വ​ട്ടി​യൂ​ര്‍​ക്കാ​വ് ബിജെപി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു

'തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ നിന്ന് എന്നെ ഒഴിവാക്കിയത് പിന്നോക്ക ജാതിക്കാരി ആയതിനാലാണ്. പാര്‍ട്ടിക്ക് വേണ്ടി പത്ത് വര്‍ഷം പ്രവര്‍ത്തിച്ച ഞാന്‍ ഇനി നേതാക്കളുടെ ചവിട്ട് പടിയാകാന്‍ ആഗ്രഹിക്കുന്നില്ല. 2010ല്‍ സംവരണ വാര്‍ഡായ വലിയവിളയില്‍ ഞാന്‍ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കി. 2015ല്‍ ജനറല്‍ വാര്‍ഡായപ്പോള്‍ മാറി നിന്നു. 2020-ല്‍ വനിതാ വാര്‍ഡാകുമ്ബോള്‍ പരിഗണിക്കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെവരെ എന്റെ പേരുമായി മുന്നോട്ട് പോയ നേതൃത്വം അവസാന നിമിഷം ഒഴിവാക്കി', ബിന്ദു പറഞ്ഞു.

ഇതേതുടര്‍ന്ന്‍ ​ വലിയവിള വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ബിന്ദു പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com