പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വ്യാജസന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ കേസെടുത്തു
Kerala

പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വ്യാജസന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ കേസെടുത്തു

വ്യാജസന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ

M Salavudheen

തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്ത് വിളിച്ച് വ്യാജ സന്ദേശങ്ങൾ നൽകിയ രണ്ട് പേർക്കെതിരെ കേസെടുത്തു. പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പരിലേയ്ക്ക് വിളിച്ച് വ്യാജസന്ദേശങ്ങള്‍ നല്‍കിയ രണ്ട് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌.

ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട് ജില്ലയിലെ കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ് വ്യാജസന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്. അടിയന്തിര സഹായ അഭ്യര്‍ത്ഥനകളും പരാതികളും പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് 112 എന്ന ടോൾ ഫ്രീ നമ്പർ.

അതേസമയം, ഈ നമ്പരില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

Anweshanam
www.anweshanam.com