കോവിഡ്​ പ്രോ​ട്ടോകോൾ ലംഘനം: ആ​റ്റി​ങ്ങ​ല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
Kerala

കോവിഡ്​ പ്രോ​ട്ടോകോൾ ലംഘനം: ആ​റ്റി​ങ്ങ​ല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4,5 വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദേശം

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ആ​റ്റി​ങ്ങ​ല്‍ എം​എ​ല്‍​എ ബി. സ​ത്യ​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്. ആ​റ്റി​ങ്ങ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4,5 വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദേശം. ലീ​ഡ​ര്‍ സാം​സ്‌​കാ​രി​ക വേ​ദി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ജൂൺ പത്തിന്​ ആറ്റിങ്ങൽ കുഴിമുക്കിന്​ സമീപം കരക്കാച്ചി കുളം നവീകരണ പരിപാടി സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇതിൽ കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ച്​ എം.എൽ.എ അടക്കം നിരവധി പേർ പ​ങ്കെടുത്തു. ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍‌ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും കേ​സെ​ടു​ത്തി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ട​ന കോ​ട​തി​യി​ലെ​ത്തി​യ​ത്.

നഗരസഭ ചെയർമാൻ സി.ജെ രാജേഷ്​ കുമാർ, വൈസ്​ ചെയർപേഴ്​സൺ ആർ.എസ്​ രേഖ തുടങ്ങിയവരും പരിപാടിയിൽ പ​ങ്കെടുത്തിരുന്നു. ഇവർക്കെതിരെയും കേസെടുക്കും.

എന്നാല്‍ രാഷ്ട്രീയ പ്രേരിത പരാതിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് എംഎല്‍എ പ്രതികരിച്ചു.

Anweshanam
www.anweshanam.com