ജലീലിനെതിരായ പ്രതിപക്ഷ സമരം; കേസെടുത്തത് 3000 പേര്‍ക്കെതിരെ

കോവിഡ് മാനദണ്ഡ ലംഘനത്തിനടക്കമാണ് കേസ്.
ജലീലിനെതിരായ പ്രതിപക്ഷ സമരം; കേസെടുത്തത് 3000 പേര്‍ക്കെതിരെ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ 3000 പേര്‍ക്കെതിരേയാണ് കഴിഞ്ഞ എട്ട് ദിവസത്തിനിടെ കന്റോണ്‍മെന്റ്‌ പോലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.

എട്ട് ദിവസം തുടര്‍ച്ചയായി നടന്ന സമരത്തില്‍ 25 എഫ്‌ഐആറുകളിലായാണ് ഇത്രയുമധികം പേര്‍ പ്രതികളായത്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയും പേര്‍ പ്രതികളായ കേസും അറസ്റ്റും നടക്കുന്നത്.

കോവിഡ് മാനദണ്ഡം ലംഘിച്ചതോടൊപ്പം സംഘം ചേരല്‍, പോലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല.

ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൂടുതല്‍ കേസുകള്‍. തൊട്ടുപിന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരുമുണ്ട്. സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റു.

Related Stories

Anweshanam
www.anweshanam.com