വ്യാജ പേരിൽ കോവിഡ് പരിശോധന: കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു

അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവർത്തകനെതിരെയും കേസുണ്ടാകും.
വ്യാജ പേരിൽ കോവിഡ് പരിശോധന: കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം : കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു. ആൾമാറാട്ടം, പകർച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായരുടെ പരാതിയിലാണ് നടപടി.

രജിസ്‌റ്ററിൽ കെ.എം അഭി എന്ന പേരാണ് നൽകിയിരിക്കുന്നത്. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവർത്തകനെതിരെയും കേസുണ്ടാകും. പരിശോധനക്ക് സ്വന്തം പേരും ഫോൺ നമ്പരും അഭിജിത്ത് നൽകിയില്ല. രോഗം സ്ഥിരീകരിച്ചിട്ടും ഇത് നൽകിയില്ല. രോഗിയുടെ ഫോൺനമ്പർ ഉപയോഗിച്ചാണ് സമ്പർക്ക പട്ടിക തയ്യാറാക്കുക. അഭിജിത്ത് നൽകിയത് സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്‌ണയുടെ നമ്പരായിരുന്നു.

Related Stories

Anweshanam
www.anweshanam.com