ചികിത്സ സഹായമായി ലഭിച്ച തുക ആവശ്യപ്പെട്ട് ഭീഷണി; ഫിറോസ് കുന്നുംപറമ്പിലടക്കം നാല് പേർക്കെതിരെ കേസ്

അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഫിറോസ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു.
ചികിത്സ സഹായമായി ലഭിച്ച തുക ആവശ്യപ്പെട്ട് ഭീഷണി; ഫിറോസ് കുന്നുംപറമ്പിലടക്കം നാല് പേർക്കെതിരെ കേസ്

കൊച്ചി: അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഫിറോസ് കുന്നുംപറമ്പിൽ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.

ജൂൺ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിച്ച് വർഷ ഫെയ്സ്ബുക്കിൽ ലൈവിൽ എത്തുന്നത്. വർഷയ്ക്ക് സഹായവുമായി തൃശ്ശൂർ സ്വദേശി സാജൻ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോൾ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വർഷയോട് സന്നദ്ധപ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പെൺകുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കി. പിന്നീട് ചികിത്സാ സഹായത്തിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com