നിരോധനാജ്ഞ ലംഘിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്.
നിരോധനാജ്ഞ ലംഘിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നോഡല്‍ ഓഫിസര്‍ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍ , കെവി രജനി എന്നിവരെ ആണ് ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. ജീവനക്കാരുടെ കുറവ് നികത്താന്‍ നടപടി എടുക്കാത്ത സര്‍ക്കാര്‍ ആണ് ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദി എന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

Related Stories

Anweshanam
www.anweshanam.com