ബോണറ്റില്‍ കുടുങ്ങിയ യുവാവുമായി കാര്‍ കുതിച്ചു പാഞ്ഞു; വീഡിയോ..

ഇന്നലെ വൈകീട്ടാണ് നഗരമധ്യത്തിലൂടെ യുവാവുമായി കാറോട്ടം നടന്നത്.
ബോണറ്റില്‍ കുടുങ്ങിയ യുവാവുമായി കാര്‍ കുതിച്ചു പാഞ്ഞു; വീഡിയോ..

കോഴിക്കോട്: ബോണറ്റില്‍ കുടുങ്ങിയ യുവാവുമായി നടുറോഡിലൂടെ കാര്‍ കുതിച്ചുപായുന്ന വീഡിയോ പുറത്ത്. ഇന്നലെ വൈകീട്ടാണ് നഗരമധ്യത്തിലൂടെ യുവാവുമായി കാറോട്ടം നടന്നത്. കാര്യം എന്തെന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന നാട്ടുകാരും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

റണ്‍വേ തെറ്റിച്ച് മുന്നോട്ട് പോയ കാര്‍, കോടതി പരിസരം മുതല്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ വരെയുള്ള പാതയിലാണ് കുതിച്ച് പാഞ്ഞത്. ബോണറ്റില്‍ പിടിച്ചുകിടന്ന യുവാവ് സെന്റ് ആന്റണീസ് സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ തെറിച്ച് വീണു.

അതേസമയം, വടകര കുടുംബ കോടതിയിലെ തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ കുട്ടിയുടെ സംരക്ഷണ അവകാശ കേസ് വിധി പറയാന്‍ മാറ്റിവെച്ചതോടെയാണ് കഥയുടെ തുടക്കം. കുഞ്ഞുമായി പിതാവ് തിരികെ പോകാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അമ്മാവന്‍ കാര്‍ തടഞ്ഞു. എന്നാല്‍ കാര്‍ പിതാവ് മുന്നോട്ടെടുത്തു. അതിനിടെ കുട്ടിയുടെ അമ്മാവന്‍ ബോണറ്റില്‍ കുടുങ്ങിയെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ അമ്മാവന്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിച്ചുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com