തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

തിരുവനന്തപുരം: നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പട്ടം പ്ലാമൂട് തിങ്കളാഴ്ച്ച രാത്രി 9.45ഓടെയാണ് കാറിന് തീപിടിച്ചത്. തിരുനല്‍വേലി സ്വദേശിയായ അന്തോണിയും മറ്റൊരാളുമാണ് കാറില്‍ ഉണ്ടായിരുന്നത്. പഴയ സാധനങ്ങളുടെ ബിനിനസുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലേക്ക് പോയതാണ് ഇരുവരും. കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് കാറിലുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയത്.

വാഹനത്തില്‍ നിന്ന് തീ കണ്ടയുടനെ യാത്രക്കാര്‍ പുറത്തിറങ്ങിയത് കൊണ്ട് ആര്‍ക്കും പരുക്കില്ല. എന്നാല്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. കാര്‍ 90 ശതമാനവും കത്തി നശിച്ചു. 20 മിനിട്ടോളം സമയമെടുത്താണ് അഗ്നിശമന സേന തീയണച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com