
അങ്കമാലി: അങ്കമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കഞ്ചാവുമായി എത്തിയ മൂന്ന് ഇടുക്കി സ്വദേശികള്‍ പിടിയിലായിട്ടുണ്ട്.
ഇടുക്കി സ്വദേശിയായ ചന്ദു, തൊടുപുഴ പെരുന്പള്ളിച്ചിറ സ്വദേശി നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്സന് ഷംസുദീന്‍ എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വീട്ടില്‍ നിന്നും 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തു.