ദേവികുളത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ദേവികുളത്ത് സ്ഥാനാർഥികളെ   പ്രഖ്യാപിച്ചു

നീണ്ട നാളത്തെ അനിശ്ചിതത്തിനൊടുവിൽ ദേവികുളം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ഡി കുമാർ ആണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. പുതുമുഖമായ എ രാജയാണ് എൽ ഡിഎഫ് സ്ഥാനാർത്ഥി. എതിർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനു ശേഷം തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാം എന്ന നിലപാട് എടുത്തതോടെയാണ് ദേവികുളത്ത് സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം നിലകൊണ്ടത്.

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ എൽ ഡിഎഫും സ്‌ഥാനാർഥിയെ അറിയിച്ചു. ദേവികുളത്ത് എൻ ഡി എ യുടെ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com