
തിരുവനന്തപുരം :ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു . ഹത്രാസ് കലാപത്തിന് പണമെത്തിച്ചെന്ന കേസിലാണ് അറസ്റ്റ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കാക്കനാട് ജയിലിലെത്തിയാണ് യു.പി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹത്രാസിൽ കലാപത്തിന് പണമെത്തിച്ചെന്ന കേസിൽ ഗുരുതരമായ വകുപ്പുകളാണ് റൗഫിനെതിരെ യു.പി പൊലീസ് ചുമത്തിയിട്ടുള്ളത്.