കാലിക്കറ്റ് സർവ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു ; നവംബർ രണ്ട് വരെയുള്ള പരീക്ഷകൾ മാറ്റി

സർവ്വകലാശാല ഓഫീസുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കാലിക്കറ്റ് സർവ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു ; നവംബർ രണ്ട് വരെയുള്ള പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൾ കൊവിഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് സർവ്വകലാശാല അടച്ചു.ഒക്ടോബർ ഇരുപത്തിയേഴ് മുതൽ നവംബർ രണ്ട് വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

സർവ്വകലാശാല ഓഫീസുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പിജി ഏകജാലക പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 28ന് ഉച്ചക്ക് ഒരു മണി വരെ അപേക്ഷയില്‍ സമര്‍പ്പിച്ച ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Stories

Anweshanam
www.anweshanam.com