
കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ 13കാരനാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് കോട്ടാംപറമ്പിൽ 11കാരൻ ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 56പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തുകയും അഞ്ചുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
കണ്ണൂർ ചിറ്റാരിപറമ്പിൽ കഴിഞ്ഞദിവസം ആറുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. എറണാകുളം ചോറ്റാനിക്കരയിൽ 56വയസുള്ള വ്യക്തിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. .