ഇറച്ചിക്കോഴികളുമായി വന്ന ലോറിയിടിച്ച് അപകടം; അഞ്ഞൂറോളം കോഴികള്‍ ചത്തു; ഡ്രൈവർക്ക് പരിക്ക്

നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ച ശേഷമാണ് ഒരു കടയിലേക്ക് പാഞ്ഞുകയറിയത്
ഇറച്ചിക്കോഴികളുമായി വന്ന ലോറിയിടിച്ച് അപകടം; അഞ്ഞൂറോളം കോഴികള്‍ ചത്തു; ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില്‍ ഇറച്ചിക്കോഴികളുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികള്‍ ചത്തു. ലോറി ഡ്രൈവര്‍ക്കും സാരമായ പരിക്കുണ്ട്. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

കക്കാടംപൊയിലിലെ കോഴിഫാമില്‍ നിന്നും കോഴികളുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ച ശേഷമാണ് ഒരു കടയിലേക്ക് പാഞ്ഞുകയറിയത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിള്‍ വയറുകളും അപകടത്തില്‍ തകര്‍ന്നു.

പുലര്‍ച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. പകല്‍ സമയത്ത് വലിയ തിരക്കുള്ള അങ്ങാടിയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെയായതിനാല്‍ മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ചത്തതും പരിക്കേറ്റതുമായ കോഴിക്കളെ നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com