
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311.30 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടി. സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി 15 ലക്ഷം രൂപ വില വരും. ദുബായില്‍ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വർണം പിടികൂടിയത്.
1568.2 ഗ്രാം സ്വര്‍ണവും വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് വച്ച രീതിയില്‍ കണ്ട 1262.20 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.
സംസ്ഥാനത്തെ നാല് വിമാനത്താവങ്ങളിലും സ്വർണം കടത്തുന്നത് തുടരുകയാണ്. ചിലരെല്ലാം പിടിയിലായിട്ടും എല്ലാ ദിവസവുമെന്ന കണക്കിനാണ് പിടികൂടുന്നത്.