കോഴിക്കോട് വിമാനത്താവളത്തിൽ ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണ്ണം പിടികൂടി

കോഴിക്കോട് വിമാനത്താവളത്തിൽ ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി ഒരു കിലോ മുന്നൂറ് ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

പാലക്കാട് സ്വദേശി അര്‍ഷാദ്, മലപ്പുറം സ്വദേശി ഉമ്മര്‍ ഹംസ, സ്വദേശി മുഹദീന്‍ നവീത് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എമര്‍ജന്‍സി ലാംപ്, മിക്സി, കളിപ്പാട്ടം എന്നിവയില്‍ ഒളിപ്പിച്ചാണ് 80 ലക്ഷം വിലയുള്ള സ്വര്‍ണം കൊണ്ടുവന്നത്.

കഴിഞ്ഞ ദിവസം സിബിഐയുടെ അപ്രതീക്ഷിത റൈഡ് ഉൾപ്പെടെ നടന്നിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് കേസുകൾ നടക്കുമ്പോഴും വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് തുടരുകയാണ്. ഓരോ ആഴ്ചയിലും കോടികളുടെ സ്വർണമാണ് പിടികൂടുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com