മന്ത്രി സ്ഥാനം ആർക്കൊക്കെ;മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് തുടക്കം

ഴിഞ്ഞ തവണ ശബരിമല വിഷയത്തിൽ വിവാദത്തിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
മന്ത്രി സ്ഥാനം ആർക്കൊക്കെ;മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് തുടക്കം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയത്തോടെ ആർക്കൊക്കെ മന്ത്രി സ്ഥാനം നൽകുമെന്ന് ആലോചനയിലാണ് നിലവിൽ പാർട്ടി. ഈ കാര്യത്തിൽ ചർച്ചകൾ സജീവമാകുകയാണ്. അതേ സമയം ഇന്ന് സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗവും ചേരുന്നുണ്ട്.

കഴിഞ്ഞ സർക്കാരിൽ ഉള്ളവരും പുതുമുഖങ്ങളും ആയിരിക്കും പുതിയ മന്ത്രിസഭയിൽ ഉണ്ടാകുക. ജലീലിനെതിരെ ലോകായുക്ത നടപടി സ്വീകരിച്ചതിനാൽ മന്ത്രിസഭയിൽ അദ്ദേഹം ഉണ്ടാകാൻ സാധ്യതയില്ല.

ജലീൽ ഇല്ലാത്ത സാഹചര്യത്തിൽ മലപ്പുറത്ത് നിന്നും വി അബ്‌ദു റഹ്‌മാനെയോ പി നന്ദകുമാറിനെയോ പരിഗണിക്കും. കഴിഞ്ഞ തവണ ശബരിമല വിഷയത്തിൽ വിവാദത്തിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

കടകംപള്ളി ഒഴിഞ്ഞാൽ വി ശിവൻകുട്ടി വരാനായിരിക്കും സാധ്യത. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ,എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ എന്നിവർ മന്ത്രിമാർ ആക്കുമെന്നത് ഉറപ്പാണ്. ആലപ്പുഴയിൽ നിന്നും പി പി ചിത്തരഞ്ജനോ സജി ചെറിയാനോ മന്ത്രിസഭയിൽ ഉണ്ടായേക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com