സംസ്ഥാനത്ത്​ ബസ്​ ചാർജ്​ വർധിപ്പിച്ചു; മിനിമം ചാർജിൽ മാറ്റമില്ല
Kerala

സംസ്ഥാനത്ത്​ ബസ്​ ചാർജ്​ വർധിപ്പിച്ചു; മിനിമം ചാർജിൽ മാറ്റമില്ല

ഇന്ന്​ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്​ ബസ്​ ചാർജ്​ വർധനവിന്​ അംഗീകാരം നൽകിയത്

By News Desk

Published on :

തിരുവനന്തപുരം: ജസ്​റ്റിസ്​ രാമച​ന്ദ്രൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം സംസ്ഥാനത്ത്​ ബസ്​ ചാർജ്​ വർധിപ്പിച്ചു. മിനിമം ചാർജിൽ മാറ്റമില്ല. മിനിം ചാർജ്​ എട്ട്​ രൂപയായി തുടരും. എന്നാൽ, മിനിം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോ മീറ്ററായി കുറച്ചു. ഇന്ന്​ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്​ ബസ്​ ചാർജ്​ വർധനവിന്​ അംഗീകാരം നൽകിയത്​.

രണ്ടര മുതൽ അഞ്ച്​ കിലോ മീറ്റർ വരെയുള്ള യാത്രക്ക്​ 10 രൂപയാണ്​ ചാർജ്​. വിദ്യാർഥികളുടെ യാത്രനിരക്ക്​ വർധിപ്പിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. സ്​കൂളുകൾ തുറക്കാത്ത സാഹചര്യത്തിലാണ്​ വിദ്യാർഥികളുടെ ചാർജ്​ വർധിപ്പിക്കാതിരുന്നത്​.

ഓരോ ഫെയർ സ്​റ്റേജിലും രണ്ട്​ രൂപയുടെ വർധനയാണ്​ ഉണ്ടാവുക. കോവിഡ്​ കാലത്തേക്ക്​ മാത്രമായിരിക്കില്ല വർധനയെന്നാണ്​ ലഭിക്കുന്ന സൂചനകൾ.

Anweshanam
www.anweshanam.com