ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്കു​നേ​രേ ബോം​ബ് ഭീ​ഷ​ണി

സി​ഖ് ടി​ബ​റ്റ​ന്‍​സ് ആ​ന്‍​ഡ് ജ​സ്റ്റീ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ലാ​ണെ​ന്ന് ഭീ​ഷ​ണി എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം
ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്കു​നേ​രേ ബോം​ബ് ഭീ​ഷ​ണി

ക​ണ്ണൂ​ര്‍: ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യു​ടെ കീ​ഴി​ലു​ള്ള ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്കു​നേ​രേ ബോം​ബ് ഭീ​ഷ​ണി. ഭീ​ഷ​ണ​ക്ക​ത്തി​ലൂ​ടെ​യാ​ണ് അ​ക്കാ​ദ​മി​യി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്ന വി​വ​രം അ​ജ്ഞാ​ത​ന്‍ അ​റി​യി​ച്ച​ത്.

സി​ഖ് ടി​ബ​റ്റ​ന്‍​സ് ആ​ന്‍​ഡ് ജ​സ്റ്റീ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ലാ​ണെ​ന്ന് ഭീ​ഷ​ണി എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ബോംബ് ഭീഷണി സന്ദേശം കൈമാറി. നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിശന്റ നിര്‍ദേശ പ്രകാരമാണ് ഭീഷണി സന്ദേശം പോലീസ് മേധാവിക്ക് കൈമാറിയത്.

ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അക്കാദമിക് കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എംസി പ്രമോദ് പരാതിയിന്മേല്‍ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി.

Related Stories

Anweshanam
www.anweshanam.com