പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala

പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

News Desk

News Desk

പാലക്കാട്: ജില്ലയിലെ മണ്ണാര്‍ക്കാട് കുരുത്തിച്ചാലില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ കുളപ്പാടം ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിന്റെ നാലാം ദിവസമാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം മണ്ണാര്‍ക്കാട് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാടാമ്പുഴയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തില്‍ മൂന്നു പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ അന്നുതന്നെ രക്ഷപ്പെടുത്തിയിരുന്നു. കാടാമ്പുഴ സ്വദേശി ഇര്‍ഫാനെ കണ്ടെത്താനുണ്ട്.

Anweshanam
www.anweshanam.com