കുളിക്കാന്‍ ഡാമിലിറങ്ങിയ 20കാരന്റെ മൃതദേഹം കണ്ടെത്തി
Kerala

കുളിക്കാന്‍ ഡാമിലിറങ്ങിയ 20കാരന്റെ മൃതദേഹം കണ്ടെത്തി

തെക്കുംകര ചെല്ലി വടയാറ്റുകുഴി വീട്ടില്‍ ജോര്‍ജിന്റെ മകന്‍ അമല്‍ ജോര്‍ജ് ആണ് മരിച്ചത്.

News Desk

News Desk

തൃശൂര്‍: തൃശൂര്‍ പൂമല പത്താഴകുണ്ട് ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തെക്കുംകര ചെല്ലി വടയാറ്റുകുഴി വീട്ടില്‍ ജോര്‍ജിന്റെ മകന്‍ അമല്‍ ജോര്‍ജ് ആണ് മരിച്ചത്. 20 വയസായിരുന്നു. ഇന്നലെയാണ് അമലിനെ കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Anweshanam
www.anweshanam.com