വയോധികന്‍റെ മൃതദേഹം മൂന്ന് മണിക്കൂറിലധികം ബസ് സ്റ്റോപ്പില്‍

ആരോഗ്യ വകുപ്പിനെ അറിയിച്ചപ്പോള്‍ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചത്.
വയോധികന്‍റെ മൃതദേഹം മൂന്ന് മണിക്കൂറിലധികം ബസ് സ്റ്റോപ്പില്‍

പാലക്കാട്: കൊടുവായൂരില്‍ വഴിയരികില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വയോധികന്‍റെ മൃതദേഹം മൂന്ന് മണിക്കൂറിലധികം ബസ് സ്റ്റോപ്പില്‍ കിടന്നു. വൈകുന്നേരം ഏഴ് മണിയോടെ മരിച്ച നിലയില്‍ കണ്ട കൊടുവായൂര്‍ സ്വദേശി സിറാജുദ്ദീന്‍റെ മൃതദേഹം രാത്രി പത്ത് മണിയോടെയാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.കോവിഡ് ഭീതി മൂലമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതിരുന്നത്.

കൊടുവായൂര്‍ മിനി സ്റ്റോപ്പിലാണ് സംഭവം. വൈകുന്നേരം ആറ് മണിയോടെ തന്നെ പ്രദേശവാസിയായ സിറാജുദ്ദീന്‍ ബസ് സ്റ്റോപ്പില്‍ കിടക്കുന്നുണ്ടായിരുന്നു. 7 മണിയോടെയാണ് ഇയാള്‍ മരിച്ചു കിടക്കുകയാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്.ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.അവരെത്തി ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

കോവിഡ് ഭയത്താലാണ് നാട്ടുകാരും പൊലീസും മൃതദേഹമെടുക്കാന്‍ ഭയന്നത്. ആരോഗ്യ വകുപ്പിനെ അറിയിച്ചപ്പോള്‍ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചത്. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. കോവിഡ് പരിശോധന ഫലം വന്ന ശേഷം പോസ്റ്റ്മോര്‍ട്ടം നടക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com