തര്‍ക്കഭൂമി വിലകൊടുത്തു വാങ്ങി ബോബി ചെമ്മണ്ണൂര്‍; അവകാശം ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും

വീട് ഉടന്‍ പുതുക്കിപ്പണിത് നല്‍കുമെന്നും അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
തര്‍ക്കഭൂമി വിലകൊടുത്തു വാങ്ങി ബോബി ചെമ്മണ്ണൂര്‍; അവകാശം ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലെ തര്‍ക്കഭൂമി വിലകൊടുത്ത് വാങ്ങി ബോബിചെമ്മണ്ണൂര്‍. ഭൂമിയുടെ അവകാശം ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും. വീട് ഉടന്‍ പുതുക്കിപ്പണിത് നല്‍കുമെന്നും അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

കഴിഞ്ഞ 22-നാണ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും മുമ്പില്‍ ദമ്പതിമാരായ രാജനും അമ്പിളിയും ആത്മഹത്യാ ശ്രമം നടത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com