ഭൂതത്താന്‍കെട്ടില്‍ ബോട്ടിംങ് പുനരാരംഭിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ്‌ബോട്ട് യാത്ര.
ഭൂതത്താന്‍കെട്ടില്‍ ബോട്ടിംങ് പുനരാരംഭിച്ചു

കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം ഭൂതത്താന്‍കെട്ടില്‍ ബോട്ടിംഗ് പുനരാരംഭിച്ചു. കോവിഡ് മഹാമാരിയും ഡാമിലെ ഷട്ടര്‍ തുറന്നതു മൂലം വെളളം ഇല്ലാതിരുന്നതുമാണ് ബോട്ടിംങ് നിര്‍ത്തിവെക്കാന്‍ കാരണം.

ബോട്ട് യാത്ര ആസ്വദിക്കാന്‍ വീണ്ടും സഞ്ചാരികള്‍ എത്തിത്തുടങ്ങിയ സാഹചര്യത്തിലാണ് ബോട്ട് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ചെറുതും വലുതുമായ പത്തോളം ബോട്ടുകളാണ് സര്‍വീസ് നടത്തുക. കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ്‌ബോട്ട് യാത്ര. കഴിഞ്ഞ മാസം മുഖ്യമന്ത്രി 30 കോടി രൂപയുടെ വിനോദ സഞ്ചാര വികസന പദ്ധതി ഇവിടെ ഉദ്ഘാടനം ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com