
തിരുവനന്തപുരം: വര്‍ക്കല ചെമ്മരുതിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്ന്നയാള്ക്കാണ് വെട്ടേറ്റത്. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലാണ് സംഭവം. 47കാരനായ അനില്കുമറിന് നേരെയാണ് ആക്രമണമുണ്ടായത്. ചാവടിമുക്കിന് സമീപത്ത് രാത്രി 12 മണിക്കാണ് സംഭവം.
സിപിഎം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ പ്രവാസി ജീവിതം കഴിഞ്ഞു നാട്ടിലെത്തി ബിജെപിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് വെട്ടേറ്റത്.
ഡിവൈഎഫ്ഐ നേതാവ് ഷാജി സുഗുണന്റ നേതൃത്വത്തിലുള്ള സംഘമാണ് അനില്‍കുമാറിനെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. തലയ്ക്ക് പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.