കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ്(48) വെട്ടേറ്റത്.
കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ജില്ലയിലെ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ്(48) വെട്ടേറ്റത്. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം 7 മണിയ്ക്ക് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ചന്ദ്രനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും, വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com