അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളം പിടിക്കും: കെ സുരേന്ദ്രന്‍

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളം പിടിക്കും: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യം മുഴുവന്‍ ബി.ജെ.പി തരംഗം സൃഷ്ടിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

ഇടത്- വലത് മുന്നണികള്‍ക്ക് എതിരെ അതിശക്തമായ വിധിയെഴുത്ത് കേരളത്തിലുമുണ്ടാകുമെന്നതിന്റെ തെളിവാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം. നരേന്ദ്ര മോദിയിലുള്ള വിശ്വാസം ജനങ്ങളില്‍ ഒരോ ദിവസവും വര്‍ദ്ധിക്കുന്നു. കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പ്രവചനങ്ങളെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കി– അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടത് സർക്കാരിന്റെ നില പരുങ്ങലിലാണ്. ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് 56 ഇടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കി. മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി വ്യക്തമായ മേല്‍ക്കൈ നേടി. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ മദ്ധ്യപ്രദേശില്‍ ബി.ജെ.പി ഭരണം നിലനിറുത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com