സിപിഎം സമരത്തിൽ പങ്കെടുത്ത് ബിജെപി കൗൺസിലറും; സസ്പെൻഡ് ചെയ്തെന്ന് ബിജെപി

തിരുവനന്തപുരം കോര്‍പറേഷനിലെ പാല്‍കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബസമേതം പ്രക്ഷോഭത്തില്‍ പങ്കെടുത്തത്
സിപിഎം സമരത്തിൽ പങ്കെടുത്ത് ബിജെപി കൗൺസിലറും; സസ്പെൻഡ് ചെയ്തെന്ന് ബിജെപി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎം നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ബിജെപി കൗണ്‍സിലര്‍. തിരുവനന്തപുരം കോര്‍പറേഷനിലെ പാല്‍കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബസമേതം പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.

മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചതാണ് നിലപാട് മാറ്റത്തിന് കാരണമെന്ന് വിജയകുമാരി പറഞ്ഞു. വാർത്ത പുറത്തുവന്നതിനു പിന്നാലെ വിജയകുമാരിയെ സസ്പെൻഡ് ചെയ്തതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു.

ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്നും നാടിനെ വഞ്ചിച്ച ബി ജെ പിക്കൊപ്പം നില്‍ക്കാന്‍ മനസാക്ഷിയുളള ആര്‍ക്കും കഴിയില്ലെന്നും സമരത്തില്‍ പങ്കെടുത്ത് വിജയകുമാരി വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com