തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന ബി ജെ പി നേതൃത്വത്തിനെതിരെ നടപടി എടുക്കില്ലെന്ന കേന്ദ്ര നേതൃത്വം. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിക്കും ബിജെപി ദേശീയ സംഘടനാ സെക്രട്ടറിക്കും ചില മുതിർന്ന നേതാക്കൾ പരാതി നൽകിയിരുന്നു.
ഇതിന് മറുപടിയായിട്ടാണ് സംസ്ഥാന നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയത്. കോവിഡും ന്യൂനപക്ഷ ഏകീകരണവുമാണ് തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ചടിയായതെന്ന് നിഗമനം.
Comments