ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ

സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക.
ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ

തിരുവനന്തപുരം: ഭിന്നതകള്‍ക്കിടെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം നാളെ ചേരും. സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. യോഗത്തില്‍ ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തയില്ല. നേതാക്കള്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കലാണ് പ്രധാന അജണ്ട. നിലനില്‍ക്കുന്ന ഭിന്നത അവസാനിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദേശപ്രകാരമാണ് യോഗം. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിട്ടും ഭിന്നതമൂലം കോര്‍ കമ്മിറ്റി പോലും ചേരാനാകാത്ത സാഹചര്യമാണ് സംസ്ഥാന ബിജെപിയില്‍.

അതേസമയം, ശോഭാ സുരേന്ദ്രന്‍ നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചേക്കും. യോഗത്തില്‍ നിന്നും വിട്ടുനിന്നാലും ശോഭയുമായി സിപി രാധാകൃഷ്ണന്‍ സംസാരിച്ചേക്കും. ചര്‍ച്ചകളുടെ പൊതുസ്ഥിതി രാധാകൃഷ്ണന്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കും.

Related Stories

Anweshanam
www.anweshanam.com