തിരുവനന്തപുരത്ത് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ന് മു​ന്‍​പി​ല്‍ എ​സ്‌എ​ഫ്‌ഐ-​ബി​ജെ​പി സം​ഘ​ര്‍​ഷം

ബി​ജെ​പി​യു​ടെ കൊ​ടി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു
തിരുവനന്തപുരത്ത് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ന് മു​ന്‍​പി​ല്‍ എ​സ്‌എ​ഫ്‌ഐ-​ബി​ജെ​പി സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ന് മു​ന്‍​പി​ല്‍ എ​സ്‌എ​ഫ്‌​ഐ-​ബി​ജെ​പി സം​ഘ​ര്‍​ഷം. ബി​ജെ​പി​യു​ടെ കൊ​ടി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ടി സ്ഥാ​പി​ക്കാ​നു​ള്ള ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ്ര​മം എ​സ്‌എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് കൊ​ടി സ്ഥാ​പി​ച്ച​ത്.

ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയതിനാല്‍ സംഘര്‍ഷം അക്രമത്തിലേക്ക് നീങ്ങുന്നത് തടയാനായി. ബിജെപി, എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് സംഭവ സ്ഥലത്തുനിന്ന് നീക്കി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com