നേമത്തും വട്ടിയൂര്‍കാവിലും കാവിക്കൊടി; 12 മണ്ഡലങ്ങളില്‍ വിജയസാധ്യത ഉറപ്പിച്ച് ബിജെപി

നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂര്‍കാവ് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലാണ് പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുള്ളത്.
നേമത്തും  വട്ടിയൂര്‍കാവിലും കാവിക്കൊടി; 12 മണ്ഡലങ്ങളില്‍ വിജയസാധ്യത ഉറപ്പിച്ച് ബിജെപി

കൊച്ചി: കേരളത്തിലെ 12 മണ്ഡലങ്ങളില്‍ വിജയസാധ്യത ഉറപ്പിച്ച് ബിജെപി. നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂര്‍കാവ് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലാണ് പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുള്ളത്.

അതേസമയം, നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാകുമെന്നും ഇതേ തുടര്‍ന്ന് വിധിനിര്‍ണയിക്കുന്ന ശക്തിയായി ബിജെപി മാറുമെന്നും ബിജെപി കോര്‍ കമ്മിറ്റി വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരമാണ് ബിജെപി കാഴ്ച്ചവെച്ചെന്നും ഫലം വരുന്നതോടെ ബിജെപി കേരളത്തില്‍ പുതിയ ചരിത്രമെഴുതുമെന്ന് യോഗം വിലയിരുത്തി. ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com