കേരള യാത്രയ്‌ക്കൊരുങ്ങി ബിജെപിയും; സുരേന്ദ്രൻ നയിക്കും

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് അഞ്ച് വരെ നടക്കുമെന്നാണ് നിലവിലെ തീരുമാനം
കേരള യാത്രയ്‌ക്കൊരുങ്ങി ബിജെപിയും; സുരേന്ദ്രൻ നയിക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരളാ യാത്രയ്ക്ക് ഒരുങ്ങുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന് ആരംഭിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് ബിജെപിയും നേട്ടമുണ്ടാക്കാൻ ഒരുങ്ങുകയാണ്.

കേരള യാത്ര ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് അഞ്ച് വരെ നടക്കുമെന്നാണ് നിലവിലെ തീരുമാനം. തിയതിയുടെ കാര്യത്തില്‍ തൃശൂരില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ബിജെപി സംസ്ഥാന സമിതി യോഗം ഈ മാസം 29 നാണ് തൃശൂരിൽ നടക്കുന്നത്. ഈ യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ച ചെയ്യുക.

കേന്ദ്ര ചുമതലയുള്ള സി.പി. രാധാകൃഷ്ണന്‍ ബിജെപി മണ്ഡലം നേതൃയോഗങ്ങളില്‍ പങ്കെടുക്കും. സി.പി. രാധാകൃഷ്ണന്‍, ജെ.പി. നദ്ദ തുടങ്ങിയവര്‍ ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന ഭീതി ബിജെപിക്കുണ്ട്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമിക്കണമെന്നാണ് നിര്‍ദേശം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com