ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍

നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളത്തിലെത്തിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍

തൃശൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍. ഇതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നിന്ന ശോഭ സുരേന്ദ്രന്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളുടേയും അധ്യക്ഷന്മാരുമായും എന്‍ഡിഎ കണ്‍വീനര്‍മാരുമായും നദ്ദ സംവദിക്കും. ഉച്ചയ്ക്ക് സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ജെപി നദ്ദ അഭിസംബോധന ചെയ്യുന്ന പൊതു സമ്മേളനത്തോടെ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളത്തിലെത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com